Saturday, September 11, 2010

ബ്ലോഗ്‌ ലോകത്തിലേക്ക് ഒരു കൊച്ചു കുറുമ്പന്‍ഇന്ന് സെപ്റ്റംബര്‍ 11 , 2010. ഈ ബ്ലോഗ്ഗിലൂടെ ഞാന്‍ ഈ ലോകത്തില്‍ കാലു കുത്തിയ ദിവസം.

ഏകദേശം ആര്‍  മാസം മുന്‍പ്, ഏതോ ഒരു തെണ്ടിക്ക് ഗൂഗിളിലെ ബ്ലോഗ്ഗര്‍ എന്നാ സുന്ദരിയോടു തോന്നിയ ഒരു കൌതുകം . ആ കൌതുകം പിന്നെ അടുപ്പമായി ഒടുവില്‍ സ്നേഹമായി വളര്‍ന്നു . അങ്ങനെ ആ പ്രണയ ലഹരിയില്‍ ആ എരണം കേട്ട തെണ്ടി പാവപ്പെട്ടവളായ ബ്ലോഗ്ഗര്‍ ക്ക് വച്ച ജാക്കിയിലായിരുന്നു ഞാനെന്ന ഈ മഹാ സംഭവം ഈ ബ്ലോഗ്ഗിലൂടെ അവതരിച്ചത്. അങ്ങനെ ജാക്കി വച്ച ആ തെണ്ടി എന്റെ അച്ഛനായി, ഗൂഗിള്‍  ബ്ലോഗ്ഗര്‍ എന്‍റെ അമ്മയും. 


കയിഞ്ഞ ആര് മാസമായി അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഞാന്‍ വളരുകയായിരുന്നു. ഈ ബ്ലോഗ്ഗിലൂടെ ലോകത്തിനെ അറിയുകയായിരുന്നു.ഇന്റര്‍നെറ്റ്‌ എന്ന മായിക ലോകത്തില്‍ ഉണ്ടായത് കൊണ്ട് ലോകത്തെ അടുത്ത് അറിയാനും കയിഞ്ഞു.  എല്ലാ കൂതറ ബ്ലോഗ്ഗിനെയും വായിച്ചു ബോറടിച്ചപ്പോള്‍ തോന്നി ഇനി ഇവിടെ നിന്നാല്‍ ശരിയാവില്ല എന്ന്. എത്രയും പെട്ടന്ന് കൂതരന്മാരെ അടിച്ചു ഓടിക്കണം എന്ന ഉദ്ദേശത്തോടെ  അങ്ങനെ ഞാന്‍ ഈ  ബ്ലോഗ്‌ എഴുത്തിലെക്ക്  വരികയായിരുന്നു.  


                                                                                
എന്‍റെ തെണ്ടിയായ അച്ഛന്‍ ഒരു കാസറഗോഡ് സ്വദേശി ആയതുകൊണ്ടും, പിന്നെ 'കാച്ച' (ജട്ടി) എന്റെ ഒഫീഷ്യല്‍ ഡ്രസ്സ്‌ ആയതുകൊണ്ടും പോരാത്തതിന് കരണ്‍ ജോഹരിനെയും,രാകേഷ് റോഷനെയും പോലെ  "K" എന്ന അക്ഷരത്തോട് ഉള്ള അഭിനിവേശം ഉള്ളത് കൊണ്ടും , ഞാന്‍ തന്നെ 'കാച്ച'റഗോടന്‍ എന്ന പേരിനെ സ്വീകരിക്കുകയായിരുന്നു. 


അങ്ങനെ 'കാച്ച'റഗോടന്‍ എന്ന പേരിലൂടെ ഞാനീ ബ്ലോഗ്‌ ചരിതം തുടങ്ങുകയാണ്. ബ്ലോഗ്ഗ് വായിക്കുന്ന ചേട്ടന്മാരും ചേച്ചിമാരുടെ ശ്രദ്ദയ്ക്ക് , ഞാനീ ലോകത്തിലേക്ക് പിറന്നു വീണതേ ഉള്ളു. എന്നെ മെല്ലെ താലോലിച്ചും ഒമാനിച്ചും  നിങ്ങളുടെ കൂടെ എടുത്തു കൊണ്ട് പോകണേ. വയിയില്‍ ചിലപ്പോള്‍ ബ്ലോഗ്ഗ് എയുതാതെ  നിശബ്ദനായി ഇരുന്നു എന്ന് വരും, അപ്പോള്‍ കുഞ്ഞു വെറും ചാപിള്ള ആണെന്ന് കരുതി അടുത്തുള്ള കുപ്പത്തൊട്ടിയില്‍ എങ്ങാനും ഇട്ടേക്കരുതേ സഹോദരന്മാരെ.  പകരം, ആമിര്‍ ഖാന്‍ 3 idiots എന്ന സിനിമയില്‍ പറയുന്നത് പോലെ "all is well... all is well" എന്ന് എന്‍റെ ചെവിയില്‍ മന്ത്രിക്കണം, അപ്പോള്‍ അടുത്തുള്ള ഏതു തെണ്ടിയുടെയും കരണത്ത് നോക്കി രണ്ടു ചവിട്റ്റ് ചവിട്ടി പൂര്‍വാധികം ശക്തിയോടെ ഞാന്‍ തിരിച്ചു വരും. ഒരു പുതിയ ബ്ലോഗ്ഗുമായിട്ടു. "സൊ കീപ്‌ ഓണ്‍ റെല്ലിംഗ് ഓള്‍ ഇസ് വെല്‍ ". 


നേരത്തെ പറഞ്ഞല്ലോ എന്റെ അച്ഛന്‍ ഒരു കാസറഗോഡ് ക്കാരനായ ഒരു കൂതരയാനെന്നു. അയാള്‍ ഇടയ്ക്കിടെ എന്നെ കാണാന്‍ ഈ ബ്ലോഗ്ഗില്‍ വരും. ഈ അവസരത്തിലാണ് ഞാനീ നാടിനെ എന്റെ കണ്ണിലൂടെ  കാണുന്നത്. എന്റെ അനുഭവങ്ങള്‍  സന്തോഷങ്ങള്‍ സംഗടങ്ങള്‍ കുസൃതികള്‍ ഞാനീ ബ്ലോഗ്ഗിലൂടെ എല്ലാരുമായി പങ്കു വക്കും, ഇതില്‍ പലരുടെയും ജീവിതമുണ്ടാകാം , സ്വപ്‌നങ്ങള്‍ ഉണ്ടാവാം , നൊമ്പരങ്ങള്‍ ഉണ്ടാവാം, എന്തിനു വേറെ ബ്ലോഗ്ഗ് എമാന്മാരില്‍ നിന്നും അടിച്ചെടുത്ത കഥകള്‍ വരെ ഉണ്ടാവാം. അതുകൊണ്ട് ദയവായി "എന്‍റെ ബ്ലോഗ്‌ മോഷണം പോയേ.. എന്‍റെ ബ്ലോഗ്‌ മോഷണം പോയേ... " എന്ന് വാപൊളിച്ചു കരഞ്ഞു  കൊണ്ട് എന്‍റെ  അടുത്തേക്ക് വന്നേക്കരുത്. ആറാം മാസത്തില്‍ പിറന്ന ഒരു കൊച്ചു കുഞ്ഞിന്റെ വികൃതികളാണെന്നു  അങ്ങ് കണ്ണ് അടചോണ്ട് ഇരുന്നേക്കണം. ഹല്ല പിന്നേ!!!


ഏതൊരു നല്ല കാര്യത്തിനെ തുടങ്ങുമ്പോള്‍ ഒരു ഈശ്വര വിശ്വാസം ഉണ്ടായിരിക്കുന്നത്  നല്ലതാണ്. അതുകൊണ്ട്  കൂതര ബ്ലോഗ്ഗിലെ  പരമ്പരാഗത ദൈവങ്ങളായ ബെര്‍ലിത്തരങ്ങള്‍, എരക്കടന്‍, ആളവന്താന്‍,നട്ടപ്പിരാന്തന്‍   (etc.. etc.) കൂടാതെ ബ്ലോഗ്ഗിലെ കന്നി സാമിമാരായ "ഹാപ്പി ബാച്ചിലേര്‍സ്" എന്നിവരെയും മനസ്സില്‍ ധ്യാനിച്ച്‌ കൊണ്ട് ഞാന്‍ ഈ ബ്ലോഗ്‌ തുടങ്ങുകയാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞാന്‍ പ്രതീക്ഷിക്കുന്നു. 


ഇടയ്ക്കിടെ കീറിയ ജട്ടിയും മൂക്കില്‍ നിന്നും "മൂകെട്ട" ഒലിപ്പിച്ചും നിങ്ങളുടെ മുന്‍പില്‍ വരുന്ന ഈ കൊച്ചു കുരുംബനെ നിങ്ങള്‍ ഇരു കൈയും  നീട്ടി സ്വീകരിക്കും എന്ന് ആശിച്ചുകൊള്ളുന്നു. 


ജയ് ഹിന്ദ്‌
'കാച്ച'റഗോടന്‍....


സൂക്ഷിക്കുക 
എന്‍റെ കഥകളെ  മോഷ്ടിക്കാന്‍  ശ്രമിക്കുന്നവരുടെയും   എന്‍റെ ബ്ലോഗ്ഗിനു ചളി കമന്റ്‌ ഗള്‍ അയക്കുന്നവരുടെയും  ശ്രദ്ദയ്ക്ക് , ഇങ്ങനെ എന്തെങ്കിലും നിങ്ങളുടെ ഭാഗത്തില്‍ നിന്ന് ഉണ്ടായാല്‍ ഞാന്‍  എന്‍റെ അമ്മാവനെ കൊണ്ട് നിങ്ങളെ കൈകാര്യം  ചെയ്യുന്നതാണെന്നു അറിയിച്ചു കൊള്ളുന്നു . അമ്മാവന് എന്താ കൊമ്പുണ്ടോ? എന്ന് വിചാരിക്കണ്ട...ആള്‍ ഫയങ്കര  കില്ലാടിയാ  ... ദേ താഴെ കിടക്കുന്നു എന്‍റെ അമ്മാവന്‍. 
 Beware of him!!!!